top of page

Embracing Tradition: Ramayana Recitals Illuminate Bangalore's Ramayana Masam



ബാംഗ്ലൂർ വാരിയർ സമാജത്തിന്റെ രാമായണ മാസാചാരണം


ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ

ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ

ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ

ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ

ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!


വീണ്ടും ഒരു രാമായണ മാസം കൂടി കടന്നു പോയി. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാൽമീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്.


കര്‍ക്കിടകം - വറുതിപിടിമുറുക്കുന്ന ആടി മാസം - ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു.


രണ്ടാമതായി ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പാരായണം വിധിച്ചിരിക്കുന്നത്


രാമായണം വായിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്ന് വിശ്വസിച്ചിരുന്നു ആളുകള്‍. അതിനാലാവണം രാമായണ മാസം എന്നും പേരു വന്നത്.


കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്.


ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് സ്വാമി വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്.


ഉത്കൃഷ്ടമായ ഈ മനുഷ്യ ജന്മത്തിന്റെ ഉദ്ദേശമെന്ത്, ഈ ജന്മത്തില്‍ പാലിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ എന്തൊക്കെ, ചെയ്യാന്‍ അരുതാത്തതേവ, തിന്‍മയേത് മോക്ഷ പ്രാപ്തി എങ്ങനെ കൈവരിക്കാം. എന്നിങ്ങനെ മനുഷ്യന്റെ നിത്യ ജീവിതത്തില്‍, അവനവനു നേരിടേണ്ടി വരുന്ന നൂറായിരം പ്രശ്‌നങ്ങളിലോരോന്നിനും, വ്യക്തവും, സത്യ നിഷ്ഠവുമായ മറുപടി തരുന്ന അതി വിശിഷ്ട ഗ്രന്ഥമത്രേ രാമായണം. അതായത് ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ധര്‍മ്മമെന്ന, പാവന ധര്‍മ്മം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിനു കാട്ടി തന്ന സത്പുത്രന്റെ ജീവിത കഥ.


ജ്ഞാനികളായ മത പണ്ഡിതന്‍മാര്‍, വിവിധ വേദികളില്‍ രാമ കഥാ വ്യാഖ്യാനവും, സൂചിതകഥകളും, ഉപ കഥകളും പറഞ്ഞിട്ട് അവയെ കാലികസംഭവങ്ങളുമായി കൂട്ടിയിണക്കി ശ്രോതാക്കളുടെ മനസ്സിലേക്ക് ഈശ്വര ചിന്തയും, വിശ്വാസവും എത്തിക്കുന്നു. അങ്ങനെ വിശ്വാസികളുടെ മനസ്സിലെ ക്ലേശങ്ങളും, നിരാശകളും സ്വയം വിസ്മരിക്കുന്നു. അവര്‍ക്ക് ഈശ്വരനില്‍ പൂര്‍ണ്ണ വിശ്വാസം ഉറയ്ക്കാനും, ഈ സന്ദര്‍ഭം ഉപകരിക്കും. സമൂഹ്യ ജീവിതത്തിന്റെ ഏതു തുറയില്‍ ചരിക്കുന്നവരായാലും, അവർക്കു വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്. നല്ല പിതാവ് എങ്ങനെയായിരിക്കണമെന്നതിന് ദശരഥമഹാരാജാവ് മാതൃകയാകുന്നുണ്ട്.


ഉത്തമ ഭാര്യക്ക് സീതയും, ഊര്‍മ്മിളയും, മണ്‌ഡോദരിയുമുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള സ്‌നേഹ വിശ്വാസത്തിനും, പരസ്പര ബഹുമാനത്തിനും രാമ-ലക്ഷ്മണ-ഭരത- ശത്രുഘ്‌നന്‍മാരുമുണ്ട്. ഉത്തമദാസനു ഉദാഹരണമായി ഹനുമാനും, സുഗ്രീവനുമുണ്ട്. സന്നിദ്ധ ഘട്ടങ്ങളില്‍ സാരോപദേശം നല്‍കാന്‍, ഗുരുശ്രേഷ്ഠന്‍മാരായ വസിഷ്ഠനും, വിശ്വാമിത്രനുമുണ്ട്. അപവാദങ്ങളുടെ പേരില്‍ അബലയും, അനാഥയും സര്‍വ്വോപരി ഗര്‍ഭിണിയുമായ ,ഭര്‍ത്താവിനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട (സീത) സ്ത്രീക്ക് സ്വാന്തനവും, അഭയവും നല്‍കി ആശ്വസിപ്പിക്കാന്‍ വാല്മീകി എന്ന ദൈവ ദൂതനുണ്ട്.




ദുഷ്ട നിഗ്രഹത്തിനും, ശിഷ്ട സംരക്ഷണത്തിനും വില്ലാളി വീരന്‍മാരായ രാമ ലക്ഷമണ്‍മാരുണ്ട്. രാമ രാവണ യുദ്ധത്തിനു സ്വതവേ ചഞ്ചല മനസ്സുള്ള അനേകം വാനരൻമാരെ സേനയിലുൾപ്പെടുത്തി അവരെ വേണ്ടവണ്ണം നിയന്ത്രിച്ചു ഉത്തമയോദ്ധാക്കളാക്കി മാറ്റി യുദ്ധം ജയിച്ച നായകൻ ശ്രീരാമന്റെ യുദ്ധനൈപുണ്യം ഒരുത്തമദൃഷ്ടാന്തമായി ഇന്നും നിലകൊള്ളുന്നു. ഉത്തമ ഭരണാധികാരികള്‍ എങ്ങനെ ആയിരിക്കണമെന്നതിന്, അനുപമമായ രാമനും, ഭരതനുമുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത, രാമ രാജ്യം എന്ന സംജ്ഞ ശ്രീരാമ ചന്ദ്രന്‍ ഭരിച്ചിരുന്ന അയോദ്ധ്യ എന്ന മാതൃകാ രാജ്യത്തേയും സര്‍വ്വകാര്യങ്ങളോടും. സമാധാനത്തോടും കൂടി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചു വന്ന, അവിടുത്തെ ജനങ്ങളേയും മനസ്സില്‍ കണ്ടതിന്റെ ഫലമായി, ഉളവായതാണ്.




ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമാണ് സീതയും ഊര്‍മ്മിളയും. സത്യ പരിപാലനം എത്ര മഹത്തായ ധര്‍മ്മമെന്ന് ദശരഥന്‍ ലോകത്തിന് കാട്ടി തരുന്നു. എത്ര ശക്തിമാനായാലും, അഹങ്കാരവും, അധര്‍മ്മ ചിന്തയും വ്യക്തികളെ എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു.എന്നതിന് രാവണനും, ഇന്ദ്രജിത്തും ഉത്തമോദാഹരണങ്ങളാണ്.അങ്ങനെ നോക്കിയാല്‍, ഒരു സാധാരണ വ്യക്തിയെപ്പോലും, ഉത്തമ ജീവിതത്തിലൂടെ മോക്ഷപ്രാപ്ത്തിയിലെത്തിക്കുവാന്‍ പ്രാപ്തനാക്കുന്നവയായ, സാരോപദേശങ്ങളും, ജീവിത സന്ദര്‍ഭങ്ങളും ഈ ഇതിഹാസത്തിൽ എത്ര വേണമെങ്കിലുമുണ്ട്.





സനാതന ധർമ്മം പിൻതുടരുന്ന ഇന്നത്തെ ജനതയും രാമായണത്തിന്റെ മഹത്വം മനസ്സിലാക്കി ജീവിതത്തിൽ അതു പ്രാവർത്തികമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എല്ലാ വർഷത്തെ പോലെ ഇക്കൊല്ലവും ബാംഗ്ളൂർ വാരിയർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസത്തിൽ രാമായണ പാരായണം നടത്തിയിരുന്നു. പക്ഷേ ഇപ്രവാശ്യം ഒരു വ്യത്യസ്ഥത ഉണ്ടായിരുന്നു. സമാജത്തിന്റെ കെട്ടിടത്തിൽ മാത്രം വച്ചു പാരായണം നടത്താതെ നഗരത്തിലെ തന്നെ വേറെ വേറെ ഇടങ്ങളിൽ വച്ച് ഇക്കൊല്ലം രാമായണ പാരായണം നടത്തി. മല്ലേശ്വരത്തുള്ള അയ്യപ്പ ക്ഷേത്രത്തിലും ജലഹള്ളിയിൽ വസിച്ചു വരുന്ന സമാജത്തിന്റെ മുൻ പ്രസിഡന്റ് ശ്രീമാൻ എം.വി.വിജയന്റേ വസതിയിൽ വച്ചും ഇത്തവണ രാമായണം വായനയുണ്ടായിരുന്നു. രണ്ടിടങ്ങളിലും വച്ച് നടത്തിയ ആചരണത്തിൽ വളരെയധികം പങ്കാളിത്തം ഉണ്ടായിരുന്നു. കൂടാതെ 13 ആഗസ്റ്റ് 2023 നു സമാജത്തിന്റെ കെട്ടിടത്തിൽ വച്ചു നടത്തിയ പാരായണത്തിലും ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഈ പ്രാവശ്യത്തെ രാമായണമാസാചാരണം പൂർവ്വാധികം ഗംഭീരമായിരുന്നുവെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.



ഈ പാരായണങ്ങളിൽ പങ്കെടുത്ത എല്ലാവരേയും എത്ര പ്രശംസിച്ചാലും മതി വരില്ല. യാത്രാക്ലേശം സഹിച്ചും അവരെല്ലാം തന്നെ അതിരാവിലെ പുറപ്പെട്ട് പാരായണ സ്ഥലത്ത് കൃത്യസമയത്ത് തന്നെയെത്തി ഭക്ത്യാദര പൂർവ്വം രാമായണ പാരായണം നടത്തി ഒരുത്തമ മാതൃക നമുക്കേവർക്കും കാണിച്ചു തന്നു. ഇതിനു വേണ്ട യാത്രാ സൗകര്യങ്ങളും മറ്റു ചിലവുകളും വഹിച്ച് സമാജവും മികച്ച പിൻതുണ നൽകി. മല്ലേശ്വരത്ത് നടന്ന പാരായണ ദിവസം തന്നെ അവിടത്തെ നിറപുത്തിരി പൂജയുണ്ടായിരുന്നു. ആയതിനാൽ പാരായണത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ പുണ്യപൂജയുടെ സാക്ഷികളാകാൻ കഴിഞ്ഞ് അയ്യപ്പ സ്വാമിയുടെ അനുഗ്രഹങ്ങൾ നേടാൻ യോഗമുണ്ടായി.




ഈ സംരംഭത്തെ വിജയകരമായി നടപ്പിലാക്കിയവരുടെ പേരുകൾ പറഞ്ഞില്ലെങ്കിൽ അതൊരു വലിയ തെറ്റായിരിക്കും എന്ന ഉത്തമബോദ്ധ്യം ഉള്ളതിനാൽ ആ ആദരണീയ വ്യക്തികളുടെ പേരുകൾ ഞാനിവിടെ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു


ശ്രീമാൻ ഹരിദാസ് വാരിയർ

ശ്രീമതി സൂശീല ജനാർദ്ദന വാരിയർ

ശ്രീമതി രുഗ്മിണി ചന്ദ്രശഖര വാരിയർ

ശ്രീമതി പ്രഭാ വിജയൻ വാരിയർ

ശ്രീമതി ഉഷസ്സ് ശങ്കരൻ

ശ്രീമതി ഗീതാ മനോഹരൻ

ശ്രീമതി രാധാ രാജൻ

ശ്രീമതി സരളാ സുധാകരൻ

ശ്രീമതി പ്രസന്നാ വാരിയർ

ശ്രീമതി ഉഷാ അച്യുതൻ

ശ്രീമതി രാധികാ രാധാകൃഷ്ണൻ

ശ്രീമതി ശ്രീജാ ജയൻ

ശ്രീമതി ജാനകി ശൂലപാണി വാരിയർ



ഇതിനു ചുക്കാൻ പിടിച്ച സമാജത്തിലെ അംഗങ്ങളായ അനിൽ കുമാർ പി ബൈജു. സി.വി., ജയചന്ദ്രൻ ടി.എം,, സുധാകരൻജി എന്നിവരെ മുക്ത കണ്‌ഠം പ്രശംസിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. ഇതോടൊപ്പം ഒരു പാരായണത്തിനു വേദിയൊരുക്കിയ ശ്രീമതി പ്രഭാ വിജയനും ശ്രീമാൻ എം.വി. വിജയനും ആശംസകളും നന്ദിയും അറിയിക്കുന്നു.


ശ്രേയസ്കരവും മഹത്തായതും ആയ ഈ പുണ്യകർമ്മം ചെയ്തതു കൊണ്ട് മര്യാദ പുരുഷോത്തമനായ ശ്രീരാമ ചന്ദ്രന്റെ അനുഗ്ര


The sacred Malayalam month of Karkidagam (Karkida Masam) in Kerala brings forth torrential rains, ayurvedic rejuvenation, and the resonance of Ramayanam recitals. While we cannot summon Kerala's monsoon to Bangalore, the Bangalore Warrier Samajam has triumphed in bringing the spirit of Ramayana Parayanam (recital) to our city. From July 17th to August 16th, our Samajam orchestrated a month-long Ramayana Masam (month) celebration. This immersive event unfolded across three venues: the Ayyappa Temple in Malleswaram, MV Vijayan's residence in Jalahalli, and our very own Wasa Plaza (Samajam’s building) at Wasa Layout. This unique dispersion enabled members from all corners of Bangalore to actively partake.




Adding another layer of richness, a remarkable 19 members undertook the endeavour of recording their recitals, culminating in an impressive collection of video recordings that resonated throughout the month. The contributors of the video recitals include Radhika Radhakrishan, Lata Muralidharan, Anita Nirmal, Radha M Warrier, Prasanna Kumari, Karthiani Warrassiar, Radhakrishnan, Rugmini Sekhar, Susheela Janardanan, Sarla Sudhakaran, Ushas Sankaran, Geeta Manoharan, Indira Vijayan, Shantakumari Varassiar, Ardra Sreenath, Indu Suresh, Remadevi, Nirmal Warrier, Suresh Warrier.


May the blessings of Lord Rama be with all of us.







Comments


bottom of page